പൊ ന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍; ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

Share

പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ നാളെ ഈദുല്‍ ഫിത്വർ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.

 

ബുധനാഴ്ച ഈദുല്‍ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പള്ളി ജുമാമസ്ജിദില്‍ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.നായിബ് ഖാസിമാരായ കെ.കെ സുലൈമാൻ മൗലവി, എ.ആബിദ് മൗലവി, ഇമാമുമാരായ പി.എച്ച്‌ അബ്ദുല്‍ ഗഫാർ മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഹാഫിസ് ഇ.പി അബൂബക്കർ അല്‍ഖാസിമി, മൗലവി നവാസ് മന്നാനി പനവൂർ, കുറ്റിച്ചല്‍ ഹസ്സൻ ബസരി മൗലവി, വി എം ഫത്തഹുദ്ദീൻ റഷാദി, മൗലവി നിഷാദ് റഷാദി പൂന്തുറ, മുഹമ്മദ് നിസാർ അല്‍ഖാസിമി, കടുവയില്‍ മൻസൂറുദ്ദീൻ റഷാദി, കടുവയില്‍ ഷാജഹാൻ മൗലവി, കല്ലാർ സെയ്‌നുദ്ദീൻ മൗലവി, അജ്മല്‍ നസീർ നദ്വി ചാല, മൗലവി ബിലാല്‍ നദ്വി പേരൂർക്കട, മൗലവി സജ്ജാദ് റഹ്‌മാനി പാച്ചല്ലൂർ, അർഷദ് മന്നാനി മുണ്ടൻചിറ, പൂവ്വച്ചല്‍ ഫിറോസ് ഖാൻ ബാഖവി, നാസിമുദ്ദീൻ ബാഖവി,.കെ അബ്ദുറഹീം ബാഖവി, അബ്ദുറഹ്‌മാൻ അല്‍ഹാദി, മുഹമ്മദ് മൂസാ മൗലവി, ഹാഫിസ് ഖലീലുല്ലാഹ് മൗലവി, സല്‍മാൻ മൗലവി അല്‍ഖാസിമി, മുഹമ്മദ് അല്‍ത്വാഫ് അല്‍ഖാസിമി, ഷബീർ മൗലവി അട്ടകുളങ്ങര, മാഹീൻ മൗലവി പാറവിള, വൈ. സഫറുല്ലാ മൗലവി ആസാദ് നഗർ, സുധീർ മന്നാനി പുതുക്കുറിച്ചി, മഹല്ലു ഭാരവാഹികളായ മോഡേണ്‍ അബ്ദുല്‍ ഖാദർ ഹാജി, അബ്ദുല്‍ റഷീദ് ഹാജി പൂന്തുറ, ഷറഫുദ്ദീൻ ഹാജി പനത്തുറ തുടങ്ങിയവർ സംബന്ധിച്ചു.

 

ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ പള്ളികളില്‍ പ്രത്യേകപ്രാർത്ഥനകള്‍ നടക്കും. ഒമാൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

 

Back to Top