കേരള കൗമുദിയുടെ മലയോര വാർഷികാഘോഷം ശനിയാഴ്ച പാണത്തൂരിൽ 

Share

പാണത്തൂർ: കേരളീയ സമൂഹത്തെ ഇടപെടലുകളിലൂടെയും വാർത്തകളിലൂടെയും നേർവഴി കാണിച്ച കേരള കൗമുദി ദിനപത്രത്തിന്റെ 112 ആ വാർഷികാഘോഷവും മലബാറിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയതിന്റെ 40 ആം വാർഷികവും ഇതാദ്യമായി കേരള – കർണ്ണാടക അതിർത്തിയായ പാണത്തൂരിൽ നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി സമൂഹത്തിലെ കാർഷിക, ആരോഗ്യ, വികസന മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെയും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ പനത്തടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനെയും കേരള കൗമുദി ആദരിക്കും 29 ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പാണത്തൂരിലെ പനത്തടി ഗ്രാമ പഞ്ചായത്ത് ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. കേരള കൗമുദി യൂണിറ്റ് ചീഫ് എം പി ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, മുൻ ഉദുമ എം എൽ എ യും പൂരക്കളി കലാ അക്കാദമി സംസ്ഥാന ചെയർമാനുമായ കെ. കുഞ്ഞിരാമൻ, കേന്ദ്ര ഗവൺമെന്റ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. കെ. ശ്രീകാന്ത്, പ്രമുഖ സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കേരള കൗമുദി ചീഫ് റിപ്പോർട്ടർ കെ. വി ബാബുരാജൻ സ്വാഗതവും കാസർകോട് റിപ്പോർട്ടർ ഉദിനൂർ സുകുമാരൻ നന്ദിയും പറയും.

Back to Top