കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തിനു പുതിയ ഭരണസമിതി നിലവിൽ വന്നു.

Share

കാട്ടുകുളങ്ങര :അക്കാദാമിക് മേഘലയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ജനറൽ ബോഡിയോഗത്തിൽ അനുമോദിച്ചു.ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്ഷേത്രേശ്വരൻമാരും സ്ഥാനികരും കുട്ടികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും നൽകി

കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ഭരണ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.വാർഷിക ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിയുടെ ഒരു വർഷക്കാലത്തെ വരവ് ചിലവ് കണക്കുകൾ  ജനറൽ സെക്രട്ടറി സുഗതൻ പി അവതരിപ്പിക്കുകയും   വാർഷിക പ്രവർത്തന റിപ്പോർട്ട്   സെക്രട്ടറി കെ ബാബുവും  അവതരിപ്പിച്ചു . ഭരണ സമിതി പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

2020,2021,2022വർഷങ്ങളിൽ ദേവസ്ഥാന കാൽവര മെമ്പർമാരിൽ എസ് എസ് എൽ സി ക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ കുട്ടികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു. ജനറൽ ബോഡിയിൽ വെച്ച് 2023-2024 വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ പ്രസിഡന്റ് :ജയൻ പാലക്കാൽ,ജനറൽ സെക്രട്ടറി :ഗിരീഷ് താനത്തുങ്കാൽ, ട്രെഷർ :രതീഷ് കണ്ടതിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ വെച്ച് ക്ഷേത്ര മേൽമാഡ് കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ മാസ്റ്റർ, രവി ചന്ദ്രൻ കല്ലട എന്നിവരെ ആദരിച്ചു.

Back to Top