കാരുണ്യത്തിന്റെ കൈത്താങ്ങായി ഗ്രീൻ സ്റ്റാർ മീനപ്പീസിന്റെ മുഅല്ലിമീങ്ങൾക്കൊരു കൈത്താങ്ങ്.

കാഞ്ഞങ്ങാട്: മീനാപ്പീസ് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ റമളാൻ റിലീഫിന്റെ ഭാഗമായി, അറിവ് പകർന്നു കൊടുക്കുന്ന മുഅല്ലിമീങ്ങൾക്കുള്ള പെരുന്നാൾ വസ്ത്ര വിതരണം ‘മുഅല്ലിമീങ്ങൾക്കൊരു കൈത്താങ്ങ്’ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ ബദറുദ്ദീൻ, മീനാപ്പീസ് മസ്ജിദ് ഇമാം മുഹമ്മദ് സുഹുഫ് ഫാളിൽ മന്നാനിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ജമാഅത്ത് പ്രസിഡന്റ് കെ ടി അബ്ദുൾ റഹ്‌മാൻ ഹാജി, ട്രഷറർ മുഹമ്മദ് ഹാജി, സുലൈമാൻ ഫൈസി കരുവഞ്ചാൽ, ഹകീം മീനാപ്പീസ്, ഷഫീക് പി കെ, അഹ്‌മദ് കമാൽ, ഖലീൽ മീനാപ്പീസ്, മൻസൂർ കമാൽ, തൻവീർ, അർഷാദ്, അസ്‌ലം മീനാപ്പീസ് തുടങ്ങിയവർ സംബന്ധിച്ചു.