കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു,

കണ്ണൂര്‍: ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.
രണ്ട് പേരുടെയും മൃതദേഹം കത്തിനശിച്ച നിലയിലായിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.