ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; രാ വണേശ്വരം പൊടിപ്പള്ളത്തെ ജിസിനയാണ് മരിച്ചത്:

Share

കാഞ്ഞങ്ങാട്: 23 കാരിയെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവണേശ്വരം പൊടിപ്പള്ളത്തെ കുഞ്ഞിക്കണ്ണൻ-ലീല ദമ്പതിയുടെ മകൾ ജിസിനയാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 2 നും 2.30 നും
ഇടയിലാണ് സംഭവം വീട്ടുകാർ വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ്. മരണ കാരണം വ്യക്തമല്ല. സഹോദരങ്ങൾ: ലിഗേഷ് , ലിജിന. ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തി.

Back to Top