തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

Share

 

തൊഴില്‍ വകുപ്പ് വിവിധ മേഖലകളിലായി നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍ / സെയില്‍സ്‌വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍ തൊഴിലാളി, കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ തൊഴിലാളി (ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍ പാത്രനിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം), മാനുഫാക്ചറിംഗ് / പ്രൊസ്സസ്സിംഗ് മേഖലയിലെ തൊഴിലാളികള്‍ (മരുന്നു നിര്‍മ്മാണ തൊഴിലാളി, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പു നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മത്സ്യബന്ധന വില്‍പ്പന തൊഴിലാളി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലുള്ളവര്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളിക്ക് 1,00,000 രൂപയും പ്രശംസാപത്രവും മൊമെന്റോയും നല്‍കും. ലേബര്‍ കമ്മീഷണറുടെ www. lc.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോര്‍മാറ്റിലുള്ള സാക്ഷ്യപത്രവും അപ്‌ലോഡ് ചെയ്യണം. സ്ഥിരമായി തൊഴിലുടമയില്ലാത്ത മേഖലയിലെ തൊഴിലാളികള്‍ അതാത് വാര്‍ഡ് മെമ്പര്‍ നല്‍കുന്ന സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം. അപേക്ഷയോടൊപ്പം 20 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി (10 ചോദ്യങ്ങള്‍ പൊതുവായതും 10 ചോദ്യങ്ങള്‍ ബന്ധപ്പെട്ട തൊഴില്‍ മേഖലയിലുള്ളതും) ഓരോ അപേക്ഷകനും പൂരിപ്പിച്ച് നല്‍കണം. അപേക്ഷ ഓണ്‍ലൈനായി നല്‍കേണ്ട തീയതി ജനുവരി 23 മുതല്‍ 30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഫോണ്‍ 0467 2204602, കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഫോണ്‍ 04994 257850. ജില്ലാ ലേബര്‍ ഓഫീസ് കാസര്‍കോട് ഫോണ്‍ 04994 256950.

Back to Top