ഉയിർപ്പ് കലാജാഥ പരിശീലനം തുടങ്ങി..

Share

പെരിയ- സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബ്ബ് നടത്തുന്ന ഉയിർപ്പ് കലാജാഥ പരിശീലനം തുടങ്ങി. ഫെബ്രുവരി ആദ്യവാരത്തിൽ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള അഞ്ചു നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥാപര്യടനം നടത്തും.

വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെയും സ്ത്രീ സമത്വം,സമകാലീന സംഭവങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാടകം നൃത്തസംഗീത ശില്പം, സ്കിറ്റ് തുടങ്ങിയവ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പരിപാടിയാണ് ജാഥയിൽ ഉൾക്കൊള്ളിച്ചത്. ഇതിന്റെ പരിശീലനം ബേഡഡുക്ക പഞ്ചായത്തിലെ പെർളടുക്കം നായനാർ ഗ്രന്ഥാലയത്തിൽ തുടങ്ങി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോർഡിനേറ്റർ എവി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാട സമിതി ചെയർമാൻ രാധാകൃഷ്ണൻ ചാളക്കാട് അധ്യക്ഷനായി. എ നാരായണൻ ചാളക്കാട്, ശിവൻ ചൂരിക്കോട്, റെനീഷ് പനത്തടി എന്നിവർ സംസാരിച്ചു. അവളിടം യുവതി ജില്ലാ കോഡിനേറ്റർ കെവി ചൈത്ര സ്വാഗതം പറഞ്ഞു.
തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ മനു മണിപ്രസാദ് കൊളത്തൂർ ആണ് പരിശീലനം നൽകുന്നത്.ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള കെ എസ് ശ്രാവ്യ, കെ ശ്രീജിനി, പി മാളവിക, ദിവ്യകമേഷ്, എ ചന്ദ്രലേഖ, ഡി അഞ്ജലി, എം അനുമോൾ, ജോബിത ബാലകൃഷ്ണൻ, സഫിയ ഫൈഹാനത്ത്, സി വി അഞ്ജു, കെ അഷ്മിത, ബി അൽഫീന, എം കെ അഖില, കെ പി രേവതി തുടങ്ങിയവർ ജാഥാ അംഗങ്ങൾ….

Back to Top