ശ്രീ മടിയൻ കുലോം ക്ഷേത്ര കലശമഹോത്സവത്തിന്റെ ഭാഗമായി അടോട്ട് മൂത്തേടത്ത് കുതിര് പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട പൂക്കാർ സംഘം കാട്ടുകുങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തു എത്തി

Share

മാവുങ്കാൽ :ശ്രീ മടിയൻ കുലോം ക്ഷേത്ര കലശമാഹോത്സവത്തിന്റെ ഭാഗമായി അടോട്ട് മൂത്തേടത്ത് കുതിര് പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട പൂക്കാർ സംഘം കാട്ടുകുങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തു എത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര പെരുമ നിലനിർത്തി അടോട്ട് നിന്നും പുറപ്പെട്ടു മക്കരംകോട്ട് വിഷ്ണുമംഗലം നടുവട്ടം വയൽ എന്നീ ദേശങ്ങളിൽ നിന്നും പൂക്കൾ ശേഖരിച്ചു സ്ഥാനികരും വാല്യക്കാരും അടങ്ങുന്ന പൂക്കാർ സംഘത്തെ കാട്ടുകുളങ്ങരയിൽ കുതിരക്കാളിയമ്മ സ്ഥാനികരും ഭരണസമിതിയും നാട്ടുകാരും ചേർന്ന് ആചാരപൂർവം സ്വീകരിച്ചു. തുടർന്ന് ലഘു ഭക്ഷണവും നൽകിയാണ് യാത്രയാക്കിയത്.

Back to Top