അറഹ്മ സെന്ററിന് ആസ്ഥാനമന്ദിരം ഉയര്‍ന്നു

Share

അറഹ്മ സെന്ററിന് ആസ്ഥാനമന്ദിരം ഉയര്‍ന്നു
കാഞ്ഞങ്ങാട്: ആറങ്ങാടി അറഹ്മ സെന്റര്‍ ആസ്ഥാനമന്ദിരം നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉമറാസംഗമം മത- രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആറങ്ങാടി, കൂളിയങ്കാല്‍, കൊവ്വല്‍പ്പള്ളി, പടിഞ്ഞാര്‍, തോയമ്മല്‍, അരയി എന്നീ പ്രാദേശിക മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ അറഹ്മ സെന്റര്‍ പോയ അഞ്ചു വര്‍ഷക്കാലത്തിനിടെ നിരവധി നിസ്തുല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കാരുണ്യ ഭവന പദ്ധതിയും പെണ്‍കുട്ടികളുടെ മാംഗല്യവും വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയും ഉള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന നടപ്പില്‍ വരുത്തിയത്. ആറങ്ങാടി ദേശീയപാതക്കരികില്‍ സംഘടന വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ആസ്ഥാനമന്ദിരം പരിസരത്താണ് ഉമറാ സംഗമം സംഘടിപ്പിച്ചത്.
ആസ്ഥാന മന്ദിരത്തില്‍ സംഘടനയുടെ ഓഫീസും ലൈബ്രറിയും പിഎസ്‌സി കോച്ചിംഗ് സെന്ററും തൊഴില്‍ പരിശീലന കേന്ദ്രവും ഉള്‍പ്പെടെ സജ്ജീകരിക്കുന്നുണ്ട്. ആസ്ഥാനമന്ദിര നിര്‍മ്മാണ ഫണ്ടിലേക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടി അബൂബക്കര്‍ ഹാജി നല്‍കിയ ഒരുലക്ഷം രൂപ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി ഏറ്റുവാങ്ങി. അറഹ്മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. ആറങ്ങാടി ഇമാം നൗഫല്‍ ബാഖവി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് സുറൂര്‍ മൊയ്തു ഹാജി, സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുല്‍റഹ്മാന്‍ ഹാജി, സംയുക്ത ജമാഅത്ത് മുന്‍ ആക്ടിംഗ് പ്രസിഡണ്ട് എ ഹമീദ് ഹാജി, ഗള്‍ഫ് വ്യവസായ പ്രമുഖന്‍ കുണിയ ഇബ്രാഹിം ഹാജി, തെക്കേപ്പുറം ജമാഅത്ത് മുന്‍ പ്രസിഡണ്ട് എം ഹമീദ് ഹാജി, നൂറുദ്ദീന്‍ ഹാജി തൈക്കടപ്പുറം, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ അന്‍വര്‍ സാദത്ത്, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, ഇബ്രാഹിം ഹാജി ബദരിയനഗര്‍, അബ്ദുള്‍ റഹ്മാന്‍, ഹമീദ് ബദരിയനഗര്‍, ട്രഷറര്‍ സി അബ്ദുല്ല ഹാജി, അരയി ജമാഅത്ത് പ്രസിഡണ്ട് ബി കെ യൂസഫ് ഹാജി, കൂളിയങ്കാല്‍ ജമാഅത്ത് പ്രസിഡണ്ട് ടി ഖാദര്‍ ഹാജി, തോയമ്മല്‍ ജമാഅത്ത് പ്രസിഡണ്ട് എം റഷീദ്, പടിഞ്ഞാര്‍ ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി, മുന്‍ പ്രസിഡണ്ട് ടി അന്തുമാന്‍, ആവിയില്‍ ജമാഅത്ത് പ്രസിഡണ്ട് കെ ജി ബഷീര്‍, ആറങ്ങാടി ജമാഅത്ത് വൈസ് പ്രസിഡണ്ട് സി എച്ച് അബ്ദുള്‍ ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അഷറഫ് കോട്ടക്കുന്ന്, അറഹ്മ സെന്റര്‍ ഉപദേശക സമിതി അംഗങ്ങളായ ടി റംസാന്‍, മുത്തലിബ് കൂളിയങ്കാല്‍, എം മുഹമ്മദ്കുഞ്ഞി ഹാജി, വൈസ് ചെയര്‍മാന്‍മാരായ അലങ്കാര്‍ അബൂബക്കര്‍ ഹാജി, ജലീല്‍ കാര്‍ത്തിക, ടി അബ്ദുള്‍ അസീസ്, കണ്‍വീനര്‍മാരായ എം നാസര്‍, ആബിദ് ആറങ്ങാടി, ഷെരീഫ് പാലക്കി, ഡയറക്ടര്‍ കെ കെ സിറാജ്, നിസാര്‍ നിലാങ്കര, താജുദ്ദീന്‍ ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ എം കെ റഷീദ് സ്വാഗതവും എ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Back to Top