കാസറഗോഡ് റെയിൽവേ സ്റ്റേഷൻ പരാതികളുടെ കെട്ടഴിച്ച് കെ-സ്റ്റഡിസ് കാസറഗോഡ്.

Share

കാസറഗോഡ് : പാലക്കാട്‌ ഡിവിഷൻ അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ സി. ടി. സക്കീർ ഹുസൈൻ(എ.ഡി.ആർ.എം.), കാസറഗോഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. റെഗുലർ ഇൻസ്‌പെക്ഷന്റെ ഭാഗമായാണ് സന്ദർശനം. കെ-സ്റ്റെഡിസ് കാസറഗോഡ് ഡയറക്ടർ നാസർ ചെർക്കളം അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങൾ അടങ്ങിയ നിവേദനം അദ്ദേഹം എ.ഡി.ആർ.എം-ന് സമർപ്പിച്ചു.

കാസറഗോഡ് ഫൂട്ട് ഓവർ ബ്രിഡ്ജ് താത്കാലികമായി നിബന്ധനകളോടെ ഉടനെ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സീനിയർ എഞ്ചിനീയറിംഗ് വിഭാഗം(SSE) തലവൻ മുഹ്‌സിനുമായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ വേണ്ടി ഫോണിൽ വിളിച്ച് സംസാരിച്ചു. കേടുപാടുകൾ നന്നാക്കാനുള്ള ടെൻഡർ നടപടികൾ ത്വരിതപ്പെടുത്താനും അദ്ദേഹം നിർദ്ദേശം നൽകി. നിബന്ധനകളോടെയാണ് തുറക്കുക എന്നും മുതിർന്നവർക്കും അസുഖ ബധിതർക്കും ലിഫ്റ്റ് വഴി ഫൂട്ട് ഓവർ ബ്രിഡ്ജ് യാത്ര തുറക്കുമ്പോൾ മറ്റുള്ള യാത്രക്കാർ അതിനോട് സഹകരിക്കണമെന്നും കാസറഗോട്ടെ റെയിൽവേ യാത്രക്കാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇതിന് പുറമേ റോഡിൽ നിന്നും സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുഴിഞ്ഞ ഭാഗത്ത് വാഹനത്തിന്റെ മുൻ ഭാഗം ഇടിക്കുന്നത് ഒഴിവാക്കാൻ കോൺക്രീറ്റ് റോഡ് ഉയർത്താനും ടിക്കറ്റ് കൗണ്ടറിൽ നിന്നും സ്റ്റേഷനിലേക്ക് നേരിട്ട് എൻട്രി സാധ്യമാക്കാൻ അനുവദിക്കുന്നില്ലെങ്കിലും തണലിനായി മേൽക്കൂര പണിയാമെന്നും അമൃത ഭാരത്‌ വികസന പദ്ധതിയിൽ കാസറഗോഡ് സ്റ്റേഷനെ ഉൾപ്പെടുത്താൻ നിർദ്ദേശം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർക്കിംഗ് സ്‌പേസ് അടക്കം ഒട്ടേറെ വികസനങ്ങൾ അമൃത ഭാരത്‌ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് നടത്തുമെന്നും അദ്ദേഹം ഉറപ്പ് തന്നു.

സഹയോഗ് അഥവാ ഇൻഫർമേഷൻ സെന്ററിലേക്ക് പുതിയ സ്റ്റാഫ്‌ സെലെക്ഷൻ നടക്കുന്നുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ വൈകുന്നുണ്ടെങ്കിൽ അപ്രെണ്ടീസിനെ നിയമിക്കുമെന്നും അതുവഴി ഇൻഫർമേഷൻ സെന്റർ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത ഭാരത്‌ പദ്ധതിയിലൂടെ പരമാവധി 10 കോടി രൂപയുടെ വികസനങ്ങൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാനാകുമെന്നും കാസറഗോഡ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിന് പരമാവധി തുകക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ സമിതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡിവിഷന്റെ കീഴിൽ 15 സ്റ്റേഷനുകളാണ് അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുക എന്ന് അദ്ദേഹം ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി കൂട്ടിച്ചേർത്തു. സ്റ്റേഷനും പരിസരവും ചുറ്റിക്കണ്ട് പ്രശ്നങ്ങളും പോരായ്മകളും വിലയിരുത്തി. നാസർ ചെർക്കളവും സ്റ്റേഷൻ സൂപ്രണ്ട് രൂപിനും അദ്ദേഹത്തെ അനുഗമിച്ചു.

MP, MLA മാർക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്നും റെയിൽവേ സ്റ്റേഷൻ വികസനത്തിന്‌ ഫണ്ട്‌ നൽകുക വഴി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Back to Top