മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തണം കെ എസ്സ് യു

Share

ബേഡഡുക്ക :- ജില്ലയിലെ പല കേന്ദ്രങ്ങളിലും മയക്കുമരുന്ന് മാഫിയ തഴച്ചു വളരുകയാണ്. എം.ഡി.എം.എ യും കഞ്ചാവും ഉൾപ്പെടെയുള്ള മാരകകമായ മയക്കുമരുന്നുകൾ വില്പന നടത്തുന്ന ഇടനിലക്കാർ മലയോര മേഘലയിൽ അടക്കം പിടിമുറുക്കിയിരിക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും മയക്കുമരുന്നിന്റെ അടിമകളാക്കാൻ മയക്കുമരുന്ന് മാഫിയ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, യുവജന പ്രസ്ഥാനങ്ങളും ജാഗരൂകരായിരിക്കണമെന്നും പോലീസ്, എക്സ്സൈസ് വകുപ്പുകൾ മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ മുന്നോട്ട് വരണമെന്നും കെ.എസ്സ്.യു പീപ്ൾസ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് സമ്മേളനം ആവശ്യപെട്ടു. മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുകൾ ക്യാമ്പസുകളിൽ കെ.എസ്സ്.യു സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദിത്ത് നാരായണൻ അധ്യക്ഷനായി. യൂണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സി എം ഉനൈസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ കോടോത്ത്, മുഹമ്മദ്‌ അനസ്, ഹിഷാം സ്വാലിഹ്, അനഘ ലക്ഷ്മി, ഉണ്ണിമായ, ഫ്ലോറൻസ് ജോസഫ്, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു. 2023-24 കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ ആയി ശിവരൂപിനെയും സെക്രട്ടറി ആയി നിത്യയെയും തിരഞ്ഞെടുത്തു..

Back to Top