ടാറ്റ ആശുപത്രി സ്പെഷ്യലിറ്റി ആശുപത്രിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

Share

കാഞ്ഞങ്ങാട്: ടാറ്റ ട്രസ്റ്റ് ഗവൺമെൻറ് കോവിഡ് ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് സ്പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

നിലവിലുള്ള സംവിധാനത്തെക്കുറിച്ചും പുതുതായി ആരംഭിക്കേണ്ട സംവിധാനത്തെക്കുറിച്ച് പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിക്കും

ഈ മാസം ഒടുവിൽ സാങ്കേതിക വിദഗ്ധ സമിതി പരിശോധന നടത്തും.അവലോകന യോഗത്തിൽ എംഎൽഎമാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ ,സി എച്ച് കുഞ്ഞമ്പു . എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ,കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ മീനാക്ഷി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എം വി രാമദാസ് കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ

വിവിധ വകുപ്പുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ വകുപ്പ് മേധാവികൾ, നിർമ്മാണ കരാറുകാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

എൻഡോസൽഫാൻ ദുരിതബാധിതമായ 11 പഞ്ചായത്തുകളിൽ പ്രത്യക ന്യൂറോ ക്ലിനിക്കുകൾ നടത്തും. വർഷത്തിൽ നാലു തവണ പതിനൊന്ന് പഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ന്യൂറോളജിസ്റ്റുകൾ നേരിട്ട് എത്തി രോഗികളെ പരിശോധിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക.

എല്ലാ പഞ്ചായത്തുകളിലും ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനാണ് ന്യൂറോ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

നിലവിൽ കാസർഗോഡ് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സേവനം നടത്തുന്ന ന്യൂറോളജിസ്റ്റിന്റെയും കൂടുതൽ ന്യൂറോളജിസ്റ്റുകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്തും. വർഷത്തിൽ നാലു തവണ ഒരു പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ ന്യൂറോളജിസ്റ്റ് ചികിത്സ നടത്തും.

Back to Top