200 തികച്ച് ഗ്രീൻസ്റ്റാർ ഫ്രീ വെഡ്ഡിംഗ് ഷോപ്പീ

Share

200 തികച്ച് ഗ്രീൻസ്റ്റാർ ഫ്രീ വെഡ്ഡിംഗ് ഷോപ്പീ

അജാനൂർ : നിർദ്ധരരായ പെൺകുട്ടികളുടെ മംഗല്യ സ്വപ്നങ്ങൾക്ക് നിറം പകരാനായി അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ്‌ ആവിഷ്കരിച്ച ഫ്രീ വെഡ്ഡിംഗ് ഷോപ്പ് വഴി 200 പെൺകുട്ടികൾക്ക് കല്യാണ വസ്ത്രം നൽകി മുന്നേറുന്നു.
പുതുമണവാട്ടികൾ ഒരു വട്ടം ധരിച്ച വിലകൂടിയ വസ്ത്രങ്ങൾ പിന്നീട് ഉപയോഗമില്ലാതെ ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ ആണ് നിർദ്ദരരായ പെൺകുട്ടികൾക്ക് കൂടി അത്തരം വസ്ത്രങ്ങൾ അണിഞ്ഞു മണവാട്ടിയാവാൻ അവസരമുണ്ടാക്കുന്നതിനായി ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ഭാരവാഹികൾ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്.
രണ്ട് വർഷം തികക്കുന്ന ഫ്രീ വെഡ്ഡിംഗ് ഷോപ്പിയിലേക്ക് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരുപാട് അർഹരായ ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. അവർക്കൊക്കെ നൽകാനുള്ള വസ്ത്രങ്ങളുടെ ലഭ്യത കുറവായത് കൊണ്ട് നൽകാൻ സാധിക്കുന്നില്ലെന്നും അതിനാൽ മണവാട്ടികൾ ഒരു വട്ടം ഉപയോഗിച്ച വസ്ത്രങ്ങൾ ക്ലബ്ബ്‌ ഭാരവാഹികളെ ഏൽപ്പിക്കാൻ സുമനുസ്സുകൾ മുന്നോട്ട് വരണമെന്നും ഭാരവാഹികൾ അറിയിച്ചു.

Back to Top