യുവജന ക്ഷേമ ബോർഡ് യുവജന ദിനാചരണംജില്ലാതല ഉദ്ഘാടനം നടന്നു.

Share

കാഞ്ഞങ്ങാട്:-കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും നെഹ്റു ആർട്സ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ്എന്നിവർ ചേർന്ന്ദേശീയ യുവജന ദിനാചരണം ജീല്ലാതല ഉദ്ഘാടനം നടന്നു.നവോത്ഥാന നായകൻസ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിന്റെഭാഗമായാണ്ദിനാചരണം നടത്തുന്ന ത്. യുവസാഹിത്യകാരൻ അനീഷ് വെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ വി മുരളി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സെക്രട്ടറിമാരായ പി.മുബഷിറ, കെ.അനാമിക, എം.നന്ദന , സി.പ്രഥമേഷ് എന്നിവർസംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ .വിജയകുമാർ വി സ്വാഗതവും യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് കോർഡിനേറ്റർ .എ വി ശിവപ്രസാദ് നന്ദിയും പറഞ്ഞു .യുവജന സമൂഹവും നവോത്ഥാന കേരളവും എന്ന വിഷയത്തെ ആസ്പദമാക്കിസെമിനാറും നടന്നു.നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Back to Top