കടവങ്ങാനം ഇ.കുഞ്ഞികളു നായരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് മാങ്ങാട് ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു

Share

ഉദുമ : ധീരനായ കോൺഗ്രസ് നേതാവും സമസ്ത മേഖലകളിലും സ്വജീവിതം കൃത്യമായി അടയാളപ്പെടുത്തിയ കടവങ്ങാനം കുഞ്ഞികേളു നായരുടെ വേർപാട് തീരാനൊമ്പരമാണെന്ന് മുൻ മന്ത്രിയും യു ഡി എഫ് ജില്ലാ ചെയർമാനുമായ സി.ടി.അഹമ്മദലി പറഞ്ഞു.

കഴിഞ്ഞ ദിവസം മരണപ്പെട്ട മാങ്ങാട് കടവങ്ങാനത്തെ ഇ.കുഞ്ഞികളു നായരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് മാങ്ങാട് ടൗണിൽ നടത്തിയ സർവ്വകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് പി.കെ.ഫൈസൽ അധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കർ, സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം.കെ.വിജയൻ, സി.പി.ഐ ഉദുമ മണ്ഡലം സെക്രട്ടറി അഡ്വ.വി.മോഹനൻ, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് പി.നമ്പ്യാർ, ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, കെ.പി.സി.സി മെമ്പർമാരായ ഹക്കീം കുന്നിൽ, പി.എ.അഷ്റഫ് അലി, കെ.വി. ഗംഗാധരൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.മൊയ്തീൻ കുട്ടി ഹാജി, ഡി സി സി ഭാരവാഹികളായ കരുൺ താപ്പ, പി.വി.സുരേഷ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാർ, ഉദുമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, അഡ്വ. ബി.എം. ജമാൽ, അബ്ദുൾ സലാം കെ.എ, കെ.വി.ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ഭാസ്കരൻ നായർ, കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, വാസു മാങ്ങാട്, സുകുമാരൻ പൂച്ചക്കാട്, ബി കൃഷ്ണൻ മാങ്ങാട്, ബി.ബാലകൃഷ്ണൻ, സേവാദൾ ജില്ലാ ചെയർമാൻ ഉദ്ദേഷ്കുമാർ, മജീദ് മാങ്ങാട്, അൻവർ മാങ്ങാട് എന്നിവർ സംസാരിച്ചു. ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ സ്വാഗതം പറഞ്ഞു.

Back to Top