റെയില്‍വേ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം

Share

ഇന്ത്യൻ റെയില്‍വേയുടെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം. കളക്ടറേറ്റ് പ്രധാന കെട്ടിടത്തില്‍ താഴത്തെ നിലയിൽ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് കൗണ്ടര്‍ സേവനം ലഭ്യമാകുക. സാധാരണ റിസര്‍വേഷന് പുറമെ തത്കാല്‍ എ.സി, നോണ്‍ എ.സി ടിക്കറ്റുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും റിസർവേഷൻ കൗണ്ടര്‍ ഉപയോഗപ്പെടുത്താം.
കോവിഡ് സാഹചര്യത്തിൽ അടച്ചുപൂട്ടിയ റിസർവേഷൻ കൗണ്ടർ പുനരാരംഭിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു

Back to Top