ഭക്ഷ്യ വിഷബാധ മരണം : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലയിൽ നിന്ന് മാറ്റി നിർത്തണം : കേരള കോൺഗ്രസ് ബി.

Share

ഭക്ഷ്യ വിഷബാധ മരണം : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലയിൽ നിന്ന് മാറ്റി നിർത്തണം : കേരള കോൺഗ്രസ് ബി.
പെരുമ്പളയിലെ അഞ്ജുശ്രീയുടെ മരണത്തിനിടയാക്കിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഹോട്ടൽ നടത്തിപ്പുകാർക്കൊപ്പം തന്നെ, ചെറുവത്തൂർ ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിശോധനകൾ കർശനമാക്കാതെ വിട്ടുവീഴ്ച്ച വരുത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരും മരണം ആവർത്തിക്കാൻ കാരണമായ സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട മുഴുവൻ ആളുകളെയും ജില്ലയിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജീഷ് വി,രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ,അഗസ്ത്യൻ നടയ്ക്കൽ, സിദ്ദിഖ് കൊടിയമ്മ, രാകേഷ് കെ വി , ഇ വേണുഗോപാലൻ നായർ , പ്രസാദ് എ.വി , ദീപക് ജി, മോഹനൻ കെ, പ്രജിത് കുശാൽ നഗർ, പവിത്രൻ , ടി ശ്രീധരൻ , വിനോദ് തോയമ്മൽ, രവികുമാർ, വിജിത് തെരുവത്ത്, രമേശൻ വി വി, ജയൻ ടി കെ എന്നിവർ പ്രസംഗിച്ചു.

Back to Top