ബേഡഡുക്ക താലൂക്ക് ആശുപത്രിയെ അവഗണ്ണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരം ആരംഭിച്ചു. 

Share

ബേഡഡുക്ക: ബേഡഡുക്ക താലൂക്ക് ആശുപത്രിയെ അവഗണ്ണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു.താലൂക്ക് ഹോസ്പിറ്റലിൽ ആവിശ്യമായ ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫ്കളെയും അനുവദിക്കുക

24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക,കുട്ടികളുടെ വാർഡ്, പ്രസവ വാർഡ്, ഡയാലിസിസ് സെന്റർ എന്നിവ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് ആരംഭിച്ച സമരം നാളെ രാവിലെ വരെ തുടരും.

സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല അദ്യക്ഷനായി. യൂത്ത് കോൺഗ്രസ്‌ ബേഡഡുക്ക മണ്ഡലം പ്രസിഡന്റ് അഭിലാഷ് കാമലം സ്വാഗതം പറഞ്ഞു. തുടർന്ന് മുളിയാർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബലരാമൻ നമ്പ്യാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കുഞ്ഞികൃഷ്ണൻ മാടക്കൽ, ഡി. സി സി മെമ്പർ ഇ മാധവൻ നായർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വസന്തൻ ഐ.എസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മിനി ചന്ദ്രൻ , ശ്രീജിത്ത്‌ മാടക്കൽ, ജോസ് പാറത്തട്ടേൽ, കുഞ്ഞിരാമൻ തവനം, രാധാകൃഷ്ണൻ ചേരിപ്പാടി, അഡ്വ സിയാദ് പി എ,സന്തോഷ്‌ കൊളത്തൂർ, ഗോപാലൻ മാസ്റ്റർ കുണ്ടൂച്ചി, രാജ്‌കുമാർ പറയമ്പള്ളം, റഹിം കുണ്ടടുക്കം,കെ സി രാജൻ,രതീഷ് ബേത്തലം, നിഷ അരവിന്ദൻ, നിഷാന്ത് പ്ലാവുള്ളകയ, രത്നാകരൻ മലാംകാട് എന്നിവർ സംസാരിച്ചു.

Back to Top