ജില്ലയിലെ ആരോഗ്യ വകുപ്പും ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും തമ്മിലുള്ള രഹസ്യധാരണയുടെ നഷ്ടമാണ് തലക്ലായി സ്വദേശിനി അഞ്ജുശ്രീയുടെ മരണമെന്ന് : നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്

Share

കാസറഗോഡ്. ഭക്ഷ്യ വിഷബാധ മൂലം മരണപ്പെട്ട തലക്ലയി സ്വദേശിനി അഞ്ജുശ്രീ പാർവതിയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മറ്റി അനുശോജനം അറിയിച്ചു.ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജില്ലയിൽ ഹോട്ടൽ മേഖലയിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നു അതുമൂലം മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലയെന്നു മാത്രമല്ല കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ പോലും കൂട്ടാക്കാത്ത ഇവർ ഹോട്ടൽ മുതലാളിമാരുടെ സ്പോൺസർമാരായി പൊതു ജനങ്ങളെ കബളിപ്പിക്കുകയാണെന്നും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡൻ്റ് സതീഷ് പുതുച്ചേരി അധ്യക്ഷത വഹിച്ചു. രാഹുൽ നിലാങ്കര, ഷാഫി സുഹറി, ജംശദ്, ഷമീമ എന്നിവർ പങ്കെടുത്തു

Back to Top