മിസ് കേരള 2022 സുന്ദരിപ്പട്ടം ലിസ് ജയ്മോന്‍ ജേക്കബ് സ്വന്തമാക്കി..!

കൊച്ചി: മിസ് കേരള 2022 ല്‍ മിന്നി തിളങ്ങി ലിസ് ജയ്മോന്‍ ജേക്കബ്. മത്സര ഫലം പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം സ്വദേശിയായ ലിസ് ജയ്മോനാണ് കേരളത്തിന്‍റെ സുന്ദരിപ്പട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാര്‍ഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്മോന്‍ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ സ്വദേശിയായ ശംഭവിയാണ് റണ്ണര്‍ അപ്പ്.