മെട്രോ കപ്പ് അഖിലേന്ത്യാ ഫുട്‍ബോൾ ടൂർണമെന്റ്; ഗാലറിയുടെ കാൽനാട്ട് കർമ്മം നടന്നു

Share

പാലക്കുന്ന്; ചിത്താരി ഹസീന ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് പാലക്കുന്ന് ഡ്യൂൺസ് ഗ്രൗണ്ടിൽ ജനുവരി 15 മുതൽ നടത്തപ്പെടുന്ന മെട്രോ മുഹമ്മദ്‌ ഹാജി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ളഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗാലറിയുടെ കാൽനാട്ടൽ കർമ്മം നടന്നു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവാണ് കാൽ നാട്ടൽ കർമ്മം നിർവഹിച്ചത്. സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാൻ അച്ചേരി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കർ, ഉദുമ പഞ്ചായത്ത്‌ മെമ്പർ ബഷീർ പാക്യാര, കോൺഗ്രസ്‌ ഉദുമ മണ്ഡലം പ്രസിഡന്റ് ഭക്ത വത്സൻ, ബഷീർ വെള്ളിക്കോത്ത്, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, പള്ളം നാരായണൻ, സാമൂഹിക പ്രവർത്തകൻ നാസർ കൊട്ടിലങ്ങാട്, മുഹമ്മദ്‌ അലി പീടികയിൽ, സിദ്ധീഖ് പള്ളിപ്പുഴ, ബാഷ കോട്ടിക്കുളം, ഫൈസൽ ചിത്താരി, പിഎംഎ റഹ്മാൻ, റഷീദ് റത്തു, ബഷീർ ബേങ്ങച്ചേരി, സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ച് സംസാരിച്ചു. നൗഷാദ് സിഎം സ്വാഗതവും ജാഫർ ബേങ്ങചേരി നന്ദിയും പറഞ്ഞു.

 

Back to Top