ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറിയായി തെരുഞ്ഞെടുക്കപ്പെട്ട അബ്ദുള്ള കമ്പ്ളി തെരുവത്തിനെ ജി.എം.വി.എച്ച്.എസ് അനുമോദിച്ചു.

Share

ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറിയായി തെരുഞ്ഞെടുക്കപ്പെട്ട അബ്ദുള്ള കമ്പ്ളി തെരുവത്തിനെ ജി.എം.വി.എച്ച്.എസ് അനുമോദിച്ചു.

കാസറഗോഡ്: കോലായി ലൈബ്രററി ഓഡിറ്റോറിയത്തിൽ പുതുവത്സര ദിനത്തിൽ മെമ്മോറിസ് -98 ജി.എം.വി.എച്ച്.എസ് സംഗമത്തിൽ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറിയായി തെരുഞ്ഞെടുക്കപ്പെട്ട അബ്ദുള്ള കമ്പ്ളി തെരുവത്തിനെ അനുമോദിച്ചു. സുൽഫിക്കർ അലി കൊച്ചിയുടെ അധ്യക്ഷതയിൽ അമീർ ഗസ്സാലി ഉൽഘാടനം ചെയ്തു.

2023 ആഗസ്റ്റ് മാസത്തിൽ ’98ബാച്ചിന്റെ കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു. കോർഡിനേറ്റർമാരായി സി.എ. കാദർ കമ്പിളി, സിറാജ് പാരീസ്, സഫാന, മിച്ചി, ഷർമി എന്നിവരെ നിയോഗിച്ചു. വാർഷിക കണക്ക് ട്രഷറർ തമീം കെ.എസ്സ്. അവതരിപ്പിച്ചു.
അബ്ദുള്ള കമ്പ്ളി, അബ്ദു മൈത്ത ചൂരി, ഉമൈർ സീറ്റ്ഫിറ്റ്, ജുബ്ബി ചൂരി, മജീദ്, ഇസ്മായിൽ, ശരീഫ് നെല്ലിക്കട്ട, ഷഫീക് ബാങ്കോട്, സകീഫ് ചെങ്കള, ജാബിർ, മുനീർ എ.സി,, ഹസീന, തസ്ലീമ, റൈസ, കുൽസു, ജാസ്മിൻ സമീറ, സാബിറ, ഹസീന, മുൻതാസ്, നസ്‌റിയ തുടങ്ങിയവർ സംസാരിച്ചു.
ജംഷീർ എരിയാൽ നന്ദി പറഞ്ഞു.

Back to Top