കാഞ്ഞങ്ങാട് പെയിൻ& പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം കൂട്ടായ്മ നിർമിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

Share

കാഞ്ഞങ്ങാട്:-സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ വാടക വീട്ടിൽ രണ്ട് പെൺമക്കളെയും ഭാര്യയെയും കൂലി വേല ചെയ്ത് സംരക്ഷിച്ചിരുന്ന അടപ്പിൽ മധു 7 വർഷങ്ങൾക്കു മുൻപ് കാൻസർ രോഗബാധിതനായതിനെ തുടർന്ന് കുടുംബജീവിതം ആകെ താളം തെറ്റി.ഈയൊരു സാഹചര്യത്തിൽ ഈ കുടുംബത്തെ സഹായിക്കുന്നതിനായികാഞ്ഞങ്ങാട് പെയിൻ& പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം കൂട്ടായ്മ രൂപീകരിച്ച്കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളും,,ആശുപത്രി ചെലവുകളും,മക്കളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുകയായിരുന്നു.അതിനിടയിൽ മധുവിന് രോഗം മൂർച്ഛിക്കുകയും കഴിഞ്ഞമാസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കഴിഞ്ഞ ഏഴ് വർഷക്കാലമായി ഈ ഒരു കുടുംബത്തെ സഹായിക്കുന്ന ഈ ഒരു കൂട്ടായ്മ ഏറ്റെടുത്ത ഒരു പ്രധാന പ്രവർത്തനമാണ് കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുക എന്നുള്ളത്.

കുടുംബത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽഭാരിച്ച ചെലവ് വരുന്നതിനാൽ ഈ ഒരു പ്രവർത്തനം നീണ്ടു പോകുകയായിരുന്നു.

സന്നദ്ധ സംഘടനകളുടെയും,നാട്ടുകാരുടെയും സഹായത്താൽ വീട് നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സാന്ത്വനം കൂട്ടായ്മ.നിർമ്മാണ പ്രവർത്തിയുടെ ഭാഗമായുള്ള തറക്കല്ലിടൽ ചടങ്ങ് കൂട്ടായ്മ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ കൺവീനർ എൻ ഗോപി അധ്യക്ഷനായി.സൊസൈറ്റി രക്ഷാധികാരി കെ ശ്രീകണ്ഠൻ നായർ, പ്രസിഡണ്ട് ടി പത്മനാഭൻ,വാർഡ് കൗൺസിലർ കെ സുശീല,കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡണ്ട് സേവിച്ചൻ ,മല്ലിക രാജൻ,കെ വി പുഷ്പ,ഗോകുലാനന്ദൻ മോനാച്ച,രാജൻ അത്തിക്കോത്ത്,എന്നിവർ സംബന്ധിച്ചു

സൊസൈറ്റി ജനറൽ സെക്രട്ടറി കെ ടി ജോഷിമോൻ സ്വാഗതവും കൂട്ടായ്മ കോഡിനേറ്റർ എം മനോജ് നന്ദിയും പറLഞ്ഞു.

Back to Top