വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് പിടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറി. പ്രസിഡന്റായി കുട്ടിയാനം മുഹമ്മദ് കുഞ്ഞി. ഡോ. ഷെരീഫ് പൊവ്വൽ സെക്രട്ടറി.

പൊവ്വൽ : പി.ടി അബ്ദുള്ള ഹാജി മെമ്മോറിയൽ ലൈബ്രറിയുടെ നാലാം വാർഷിക ജനറൽ ബോഡി യോഗം പി.ടി.എ.എച്ച്.എം ലൈബ്രറി ഹാളിൽ ചേർന്നു. പ്രസിഡന്റ് പ്രൊഫ:എം.എ മുളിയാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്ത്കാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഒരു നാടിന്റെ വളർച്ച സാധിക്കുകയുള്ളൂ എന്നും, ആയതിനാൽ എഴുത്തും വായനയും എന്നും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂപ്പർസ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് മുനീർ ബി.എച്ച് മുഖ്യ പ്രഭാഷണം നടത്തി.
പൊവ്വൽ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങളിൽ സജീവമാവാൻ യോഗം തീരുമാനിച്ചു.
നാലാം വാർഷിക ജനറൽ ജനറൽ ബോഡി യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പതിനൊന്നംഗ ഭരണ സമതി അംഗങ്ങളെയും, അതിൽ നിന്ന് പ്രധാന ഭാരവാഹികളെയും തെരെഞ്ഞെടുത്തു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്), ഡോ. ഷെരീഫ് പൊവ്വൽ (സെക്രട്ടറി), പി എം അസീസ് (വൈസ് പ്രസിഡന്റ്), ജാസർ പൊവ്വൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ യോഗം തെരെഞ്ഞെടുത്തു. പ്രധാന അധ്യാപകൻ ശ്രീ ഗണേഷൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അസീസ് കടവത്ത്, ഹമീദ് കെ.പി., ഹിഷാം, ഹമീദ് ബി.എച് തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.