മുസ്‌ലിം ലീഗ് എല്ലാ അർത്ഥത്തിലും ഇന്ത്യാ രാജ്യത്തിന് മാതൃക, ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ വൈവിദ്യങ്ങളോടെ ചരിത്രം കുറിച്ചു. എ. അബ്ദുൽ റഹിമാൻ

Share

 

ചെർക്കള: രണ്ട് ദിവസങ്ങളിലായി നടന്ന ചെങ്കള പഞ്ചായത്ത് 14-ആം വാർഡ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സമ്മേളനം സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ചെർക്കള ടൗണിൽ മുൻ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി ഹാജി പതാക ഉയർത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ വനിതാ സംഗമം ജില്ലാ സെക്രട്ടറി ഷാഹിന സലീമിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി മുംതാസ് സമീറ അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു. മുതിർന്ന വനിതകളെ ആദരിച്ചു. പ്രമുഖ പ്രഭാഷക ആയിഷ ഫർസാന മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം സ്വാഗതവും വനിതാ ലീഗ് വാർഡ് ജനറൽ സെക്രട്ടറി തൻഷീഫ റമീസ് നന്ദിയും പറഞ്ഞു.

കോട്ടൂർ മുഹമ്മദ്‌, പട്ലം അബ്ദുല്ല, സി. അഹമ്മദ് മുസ്‌ലിയാർ നഗറിൽ നടന്ന യുവജന വിദ്യാർത്ഥി, തൊഴിലാളി, ഉലമാ ഉമറാ സംഗമം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് തായലിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് സംസ്ഥാന ഖജാഞ്ചിയും മുൻ മന്ത്രിയുമായ സി.ടി. അഹമ്മദലി ഉൽഘാടനം ചെയ്തു. വാർഡ് മുസ്‌ലിം ലീഗിലെ മുതിർന്ന അംഗങ്ങളെയും സനദ് ബിരുദം വാങ്ങിയ ഉസ്താദുമാരെയും ആദരിച്ചു. പ്രമുഖ പ്രാസംഗികൻ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ സിദ്ധ സ്വാഗതവും മണ്ഡലം എം.എസ്.എഫ്. വൈസ് പ്രസിഡന്റ്‌ അബ്ദുൽ ബാസിത്ത് തായൽ നന്ദിയും പറഞ്ഞു.

ചെർക്കള ടൗണിൽ ചെർക്കളം അബ്ദുള്ള നഗറിൽ നടന്ന പൊതു സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി ചായിന്റടിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ ഉൽഘാടനം ചെയ്തു. ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ വൈവിദ്യങ്ങളോടെ ചരിത്രം കുറിച്ചുവെന്നും മുസ്‌ലിം ലീഗ് എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃക ആണെന്നും എ. അബ്ദുൽ റഹിമാൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രമുഖ പ്രാസംഗികൻ അസ്‌ക്കർ ഫറൂഖ് കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യതിഥിയായി പങ്കെടുത്തു. അഡ്വക്കേറ്റ് സി.എൻ. ഇബ്രാഹിമിനെ സദസ്സിൽ ആദരിച്ചു. വിവിധ ഉപഹാരങ്ങൾ വേദിയിൽ വിതരണം നടത്തി. പരിപാടിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. മുസ്‌ലിം ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള സ്വാഗതവും നാസർ ചെർക്കളം നന്ദി പറഞ്ഞു.

Back to Top