അജാനൂർ കൊളവയലിൽ പുതുവർഷത്തിന്റെ ആഘോഷ രാവ്‌, നാളെ.

Share

അജാനൂർ കൊളവയലിൽ പുതുവർഷത്തിന്റെ ആഘോഷ രാവ്‌, നാളെ.
കാഞ്ഞങ്ങാട് : ജില്ലാ പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് പദ്ധതിയുടെ ഭാഗമായി ഡിസംബർ 31 ശനിയാഴ്ച കൊളവയലിൽ ലഹരിക്കെതിരെ പുതുവർഷത്തിന്റെ ആഘോഷ രാവ്‌ സംഘടിപ്പിക്കും. കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈകുന്നേരം 6 മണിക്ക് ഇ. ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.ശോഭ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ സംഗീത ശിൽപം, ഗാനമേള എന്നിവ അരങ്ങേറും.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആഘോഷപരിപാടികളിൽ പങ്കെടുക്കും. യുവജന ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ,വിദ്യാലയങ്ങൾ,കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആറുമാസക്കാലമായി കൊളവയലിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.ബോധ വൽക്കരണ സദസ്സുകളും, കായിക മത്സരങ്ങളും, മനുഷ്യ മതിലും,കൂട്ടയോട്ടവും,വനിതാസംഗമവും, കലാപരിപാടികളും വിജയകരമായി നടത്തിയ ലഹരി വിരുദ്ധ കൂട്ടാമയുടെയും ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസിന്റെയും പ്രവർത്തനങ്ങൾ നാടിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഒരുനാട് ഒറ്റകെട്ടായി ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനകം സംസ്ഥാനത്താകമാനം ശ്രദ്ധ നേടിയിട്ടുണ്ട്.

Back to Top