വെള്ളരിക്കുണ്ടിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു.

കാഞ്ഞങ്ങാട്:വെള്ളരിക്കുണ്ട് മങ്കയത്ത് കാർ പൂർണമായും
കത്തി നശിച്ചു. മങ്കയത്ത് റോഡിരികിൽ നിർത്തിയിട്ടതായിരുന്നു കാർ. കാറിൽ നിന്നും യാത്രക്കാർ പെട്ടന്ന് പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ ഫയർ ഫോഴ്സെത്തി .മുൻഭാഗത്ത് നിന്നുമാണ് തീ പടർന്നത്.കാരണം വ്യക്തമായിട്ടില്ല. വാഹനം പൂർണമായും കത്തിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു