ബേക്കൽ ബീച്ച് ഫെസ്റ്റിൽ നാല് ദിവസത്തിൽ കുടുംബശ്രീ നേടിയത് 8.23ലക്ഷം

Share

ബേക്കൽ:ബേക്കൽ ബീച്ച് ഫെസ്റ്റിൽ നാല് ദിവസത്തിൽ കുടുംബശ്രീ നേടിയത് 823590 രൂപ. ഫെസ്‌റ്റിൽ 12 സ്റ്റാളാണ് കുടുംബശ്രീക്കുള്ളത്‌.
ആദ്യ ദിനം കുടുംബശ്രീ കഫെയിൽ നിന്നും മാത്രം 27,320 രൂപയും സംഘാടക സമിതി ഭക്ഷണശാലയിൽ നിന്നും 82,400 രൂപയും ഉൽപന്ന വിൽപന സ്റ്റാളിൽ നിന്നും 2120 രൂപയും ലഭിച്ചു. 25 ന് കുടുംബശ്രീ കഫെയിൽ നിന്നും 83240 രൂപയും സംഘാടക സമിതി ഭക്ഷണശാലയിൽ നിന്നും 80450 രൂപയും ഉൽപന്ന വിൽപന സ്റ്റാളിൽ നിന്നും 5,180 വിറ്റുവരവ് ലഭിച്ചു. മൂന്നാം ദിനമായ 26 നാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 2.89 ലക്ഷം രൂപയുടെ വിൽപനയാണ് കുടുംബശ്രീക്ക് ലഭിച്ചത്. 27 ന് 2.53 ലക്ഷം രൂപയുടെ വിൽപനയും നടന്നു.
ബുധൻ വെകിട്ട്‌ നടന്ന സാംസ്‌കാരിക സമ്മേളനം ക്യൂബൻ അമ്പാസിഡർ അലിജാൻഡ്രോ സിമാൻസ്‌കാസ്‌ മാരിൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി. കുടുംബശ്രീ പ്രവർത്തകരും കലാപരിപാടികൾ അവതരിപ്പിച്ചു.

 

Back to Top