പിണറായിയുടെ തുടർ ഭരണം ആർ.എസ്.എസിന്റെ സംഭാവന: ഇഫ്തിഖാറുദ്ദീൻ

Share

കാഞ്ഞങ്ങാട് : കേരളത്തിൽ സി.പി.എം ഉം ആർ. എസ്.എസും തമ്മിൽ പ്രമുഖ ആചാര്യന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ധാരണയുടെ ഫലമാണ്
പിണറായിയുടെ തുടർഭരണമെന്ന് കെ.പി.സി.സി മെമ്പർ പി. ഇഫ്തിഖാറുദ്ദീൻ ആരോപിച്ചു.

സി.പി.എം – ആർ.എസ്.എസ് അവിശുദ്ധ കൂട്ടുകെട്ട് 1970 കളിൽ ഉദുമ മണ്ഡലത്തിൽ നിന്നും തുടങ്ങിയതാണ്. ഇന്ത്യയിൽ മതേതരത്വത്തിന് അടിത്തറ പാകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ആർ.എസ്.എസ് വിരുദ്ധ നിലപാട് മുറുകെ പിടിച്ച പ്രസ്ഥാനമാണെന്നും കോൺഗ്രസ് 138-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോട്ടച്ചേരിയിൽ നടത്തിയ മതേതര സദസ്സ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. അലാമിപ്പള്ളിയിൽ നിന്നും കോട്ടച്ചേരിയിലേക്ക് ജന്മദിന സന്ദേശ റാലി നടത്തി. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് പതാക കൈമാറി. സുരേഷ് കൊട്രച്ചാൽ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ. രത്നാകരൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എം.കുഞ്ഞികൃഷ്ണൻ , പ്രഭാകരൻ വാഴുന്നോറടി മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.കെ.ബാബു,മുൻ നഗരസഭാ ചെയർമാന്മാരായ ഡോ.വി.ഗംഗാധരൻ ,വി.ഗോപി, ബ്ലോക്ക് കോൺഗ്രസ്, കോൺഗ്രസ് നേതാവ് അഡ്വ പി കെ ചന്ദ്രശേഖരൻ , ഭാരവാഹികളായ പ്രവീൺ തോയമ്മൽ, വി.വി.സുധാകരൻ, , വിനോദ് ആവിക്കര,രവീന്ദ്രൻ ചേടിറോഡ്, വി.പ്രദീപൻ മരക്കാപ്പ് , മഹിളാ കോൺഗ്രസ് നേതാക്കൻമാരായ ടി.വി.ശ്യാമള, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലി കൈ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്
തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് കെ. റാം സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

Back to Top