ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൊഴിൽ സംരക്ഷണ സമര പോരാട്ടത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ധർണ്ണ നടത്തി

Share

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൊഴിൽ സംരക്ഷണ സമര പോരാട്ടത്തിന്റെ ഭാഗമായി കാസർഗോഡ് കളക്ടറേറ്റിൽ നടന്ന ധർണ്ണ കാസർഗോഡ് എംഎൽഎ എൻ എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സർക്കാർ ആവശ്യങ്ങൾക്ക് ഫോട്ടോ വീഡിയോ എടുക്കാൻ ക്ഷേമനിധി കാർഡുള്ളവർക്ക് മുൻഗണന നൽകുക ,സാംസ്കാരിക ക്ഷേമനിധി ഫോട്ടോഗ്രാഫി പുനസ്ഥാപിക്കുക, ഫോട്ടോഗ്രാഫി മേഖലയിലെ കടന്നുകയറ്റം അവസാനിപ്പിക്കുക, ഫോട്ടോഗ്രാഫി മേഖലയിലെ ജി എസ് ടി പുന: പരിശോധിക്കുക, ഫോട്ടോഗ്രാഫി മേഖലയിൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ്ണയിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ സി എബ്രഹാം അധ്യക്ഷത വഹിച്ചു.

സംസ്ഥാന വനിതാ വിങ്ങ് കോർഡിനേറ്റർ ഹരീഷ് പാലക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം എൻ.എ ഭരതൻ ,ജില്ലാ ട്രഷറർ വേണു വി.വി, അശോകൻ പി കെ, പ്രശാന്ത് തൈക്കടപ്പുറം, വാസു എ . ഷെരീഫ് ഫ്രെയിം ആർട്ട് , ദിനേശ് ഇൻസൈറ്റ്, സന്തോഷ് ഫോട്ടോ മാക്സ്, സുരേഷ് ആചാര്യ , സുകു സ്മാർട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എ കെ പി എ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ സ്വാഗതവും ,ജില്ലാ വൈസ് പ്രസിഡൻ്റ് വിജയൻ ശൃംഗാർ നന്ദിയും പറഞ്ഞു

 

Back to Top