ബേക്കൽ ഫെസ്റ്റ് : ഒരു ലക്ഷത്തിലധികം വരുന്ന ജന സാഗരത്തിന് സാക്ഷിയായി പള്ളിക്കര ബേക്കൽ ബീച്ചിലെ ക്രിസ്മസ് ദിനം.

ബേക്കൽ : ഒരു ലക്ഷത്തിലധികം വരുന്ന ജന സാഗരത്തിന് സാക്ഷിയായി പള്ളിക്കര ബേക്കൽ ബീച്ചിലെ ക്രിസ്മസ് ദിനം. ക്രിസ്മസിനെ ആഘോഷപൂർവമാണ് ജനങ്ങൾ വരവേറ്റത്ത്
ക്രിസ്മസ് ദിനത്തെ വർണ്ണാഭമാക്കാൻ നിരവധിയാളുകളാണ് രണ്ടാം ദിനം ബേക്കൽ ബിച്ച് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്.
ക്രിസ്മസ് ദിനത്തിൽരാജ് കലേഷും നിർമ്മൽ പാലാഴിയും ചേർന്നൊരുക്കിയ മാജിക്ക് ഷോ കോമഡി ഷോ ഗാനമേള തുടങ്ങി രാത്രിയിൽ ഗംഭീര വെടികെട്ടടക്കം നടന്നത് ആഘോഷത്തിന് മാറ്റു കൂട്ടി
സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ വിജയൻ, തുളു അക്കാദമി ചെയർമാൻ കെ ആർ ജയാനന്ദ തുടങ്ങിയവർ പങ്കെടുത്ത സംസ്കാരിക സമ്മേളനം. കുമ്പള, ബേഡടുക്ക, മുളിയാർ, കുമ്പള തുടങ്ങി കുടുംബശ്രീ പ്രവർത്തകർ നടത്തിയ കലാപരിപാടികൾ അടക്കം ക്രിസ്മസ് ദിനത്തിൽ നടന്നിരുന്നു