ജെ.സി.ഐ കാഞ്ഞങ്ങാടിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു.

Share

ജെ.സി.ഐ കാഞ്ഞങ്ങാടിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു.
മേലാങ്കോട്ട് ലയൺസ് ഹാളിൽ വെച്ച് 19 ഡിസംബർ 2022 നു നടന്ന ചടങ്ങ് സീനിയർ മെംബേർസ് അസോസിയേഷൻ ദേശിയ വൈസ് ചെയർമാൻ എഞ്ചിനീയർ പ്രമോദ് കുമാർ ഉത്ഘാടനം ചെയ്തു. പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ്‌ ഡോക്ടർ രാഹുൽ എ കെ അധ്യക്ഷത വാഹിച്ചു.
പുതിയ ഭാരവാഹികളായ
സെക്രട്ടറി ചാന്ദേശ് ചന്ദ്രൻ, ട്രഷറർ രഞ്ജിത് പി,മറ്റു ഭാരവാഹികളായി ഡോക്ടർ അജയ്‌ദേവ്, രാജേന്ദ്രൻ കെ ,രതീഷ് അമ്പലത്തറ, ജോബിമോൻ, ജിഞ്ചു മാത്യു, വിഷ്ണു പ്രസാദ് എന്നിവരുടെ സ്ഥാനാരോഹണം നടന്നു.
ജെ.സി.ഐ. ചാടങ്ങിൽ വെച്ച് പുതിയ ഭാരവാഹികൾ ഒരു ലക്ഷം രൂപ പാവപെട്ട കുട്ടികൾക്കുള്ള പഠന സഹായത്തിന്നായി മേഖല പ്രസിഡൻ്റ് നിജിൽ നാരായണന് കൈമാറി.
പുതുതായി വന്ന ആറ് യുവ ജനങ്ങളെയും മെമ്പർമാർ ആയി സ്വീകരിക്കുകയും ചെയ്തു.
ജെ.സി.ഐ മേഖല അധ്യക്ഷൻ നിജിൽ നാരായണൻ, ജൂനിയർ ജെസി ഐ ദേശിയ കോർഡിനേറ്റർ സജിത്ത് കുമാർ, സോൺ ഡയറക്ടർ ഡോക്ടർ നിതാന്ത്‌ ബാലശ്യാം എന്നിവർ സംസാരിച്ചു..

Back to Top