ബേക്കൽ ഇൻറർനാഷനൽ ബീച്ച് ഫെസ്റ്റിവലിന്റെ വിളംബരമറിയിച്ച് നടത്തിയ ഘോഷയാത്ര ജനപങ്കാളിത്തത്തിൽ വിസ്മയമായി.

Share

ജനകീയമായി ബേക്കൽ ഫെസ്റ്റ് വിളംബര ഘോഷയാത്ര

ബേക്കൽ ഇൻറർനാഷനൽ ബീച്ച് ഫെസ്റ്റിവലിന്റെ വിളംബരമറിയിച്ച് നടത്തിയ ഘോഷയാത്ര ജനപങ്കാളിത്തത്തിൽ വിസ്മയമായി. പള്ളിക്കര ഗവ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ബേക്കൽ മിനി സ്റ്റേഡിയത്തിൽ അവസാനിച്ച ഘോഷയാത്ര കലാപ്രകടനങ്ങൾ കൊണ്ടും ആവേശമായി മാറി ആദ്യമായി ബേക്കലിൽ നടക്കുന അന്താരാഷ്ട്ര ഫെസ്റ്റു ഇതിനകം തന്നെ ജനഹൃദയത്തിൽ സ്ഥാനം പിടിച്ചതിന്റെ നേർകാഴ്ചയായിരുന്നു ആയിരങ്ങൾ പങ്കുചേർന്ന വിളംബര ഘോഷയാത്ര.

സംഘാടകസമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ, ചീഫ് കോഡിനേറ്റർ ബി ആർഡി സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, വൈസ് പ്രസിഡന്റ് നസീം വഹാബ്,
പബ്ലിസിറ്റി ചെയർമാൻ കെ ഇ എ ബക്കർ, കാഞ്ഞങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ വി വി എ രമേശൻ,
ഘോഷയാത്ര ചെയർമാൻ രാഘവൻ വെളുത്തോള്ളി, കൺവീനർ മുഹമ്മദ് കുഞ്ഞി ചോണായി, മറ്റ് സംഘാടക സമിതി ഭാരവാഹികളായ മധു മുതിയക്കാൻ, സുകുമാരൻ പൂച്ചക്കാട്, സിദ്ദിഖ് പള്ളിപ്പുഴ, അബ്ബാസ് തെക്കുപുറം, മൗവ്വൽ കുഞ്ഞബ്ദുള്ള, ഹനീഫ ഹദ്ദാദ് നഗർ,
രാധിക, വി വി സുകുമാരൻ, സൂരജ് പള്ളിപ്പുഴ,ടി സി സുരേഷ്, പി കെ കുഞ്ഞബ്ദുള്ള, ടി കെ സുധാകരൻ, ഷാഫി മൗവ്വൽ, സിഡിഎസ് സെക്രട്ടറി സുമതി, വി രജനി, ഗഫൂർ ബേക്കൽ, കാദർ പള്ളിപ്പുഴ,സി റാജ്മഠം, മൂസ പാലക്കുന്ന്, എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
കേരള വസ്ത്രം അണിഞ്ഞ കുടുംബശ്രീ പ്രവർത്തകർ മുത്തുകുടകൾ മോഹിനിയാട്ടം, വിവിധ ഇനം വേഷങ്ങൾ, നാസിക് ഡോൾ, പൊയ്ക്കാൽ നൃത്തം, നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം ഡിജെ സംഗീതം എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി

Back to Top