എൻ.സി.പി.കാസർഗോഡ് ജില്ലാ കമ്മിറ്റി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മൃതി ദിനത്തിൽ അനുസ്മരണം നടത്തി.

Share

കാഞ്ഞങ്ങാട്: രാഷ്ട്രീയ രംഗത്തും, പൊതു രംഗത്തും, സ്വന്തം പ്രയത്നം കൊണ്ട് വ്യവസായരംഗത്തും വളർന്ന് മറ്റുളളവർക്ക് തൊഴിലും, സഹായങ്ങളും നൽകി പ്രവാസികൾക്കിടയിലും വലിയ അംഗീകാരവും , സ്നേഹവും നേടിയെടുത്ത് തന്റേതായ കഴിവു തെളിയിച്ച വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയുടേതെന്ന് എൻ.സി.പി.ജില്ലാ പ്രസിഡന്റ് കരീം ചന്തേര അഭിപ്രായപ്പെട്ടു.

എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡന്റും, മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി.കാസർഗോഡ്ജില്ലാ ,കമ്മിറ്റി  തോമസ് ചാണ്ടി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി.സ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ.സി.വി.ദാമോദരൻ, സി.ബാലൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യൻ, സംഘടനാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര, ജനറൽ സെക്രട്ടറിമാരായ സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, ദാമോദരൻ ബെള്ളികെ, എ.ടി.വിജയൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ നാരായണൻ മാസ്റ്റർ, മുഹമ്മദ് കൈക്കമ്പ, ഇ.ടി.മത്തായി, എൻ.വി.ചന്ദ്രൻ, എൻ.വൈസി ജില്ലാ പ്രസിഡണ്ട് സതീഷ് പുതുച്ചേരി, സംസ്ഥാന എക്സിക്യുട്ടീവ് എൻ.ഷമീമ, എൻ.എം.സി. ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാൽ, ഹമീദ് ചേരങ്കൈ, തുടങ്ങിയവർ അനുസ്മരണം നടത്തി

Back to Top