വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് യുവജനങ്ങൾ പിന്തിരിയണം.. മോചന ജ്വാല തെളിയിച്ച് കേരള കോൺഗ്രസ് (എം)

Share

കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ,  കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിൽ വച്ച് മയക്കു മരുന്നിനെതിരെ മോചന ജ്വാല തെളിയിച്ചു, ലഹരി വസ്തുക്കൾ ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞയും എടുത്തു.കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം തിരി തെളിയിച്ചുകൊണ്ട് മോചന ജ്വാല  ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവജനങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മയക്കുമരുന്ന് നിർമ്മാർജ്ജനത്തിനെതിരെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു  ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ  സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ജോയി മൈക്കിൾ, ജില്ലാ സെക്രട്ടറി ബിജു തുളിശ്ശേരി  ജില്ലാ ഐടി സെക്രട്ടറി അഭിലാഷ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ , മാത്യു കാഞ്ഞിരത്തിങ്കൽ, രാജേഷ് സി ആർ,യൂസഫ് ടി പി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോസ് ചെന്നക്കാട്ട് കുന്നേൽ, ബാബു നെടിയകാല,ചാക്കോ ആനക്കല്ലിൽ, മണ്ഡലം പ്രസിഡന്റ് മാരായ ടോമി മണിയൻ ന്തോട്ടം,തങ്കച്ചൻ വടക്കേമുറി,ടി.ടി ജോർജ് തടത്തിൽ, ബാബു പാലപ്പറമ്പിൽ , ജോസ് പേണ്ടാനത്ത്,കെ സി പീറ്റർ,ടോമി കുമ്പാട്ട്, ജോസ് കാക്കക്കൂട്ടുങ്കൽ, ലിജിൻ ഇരുപ്പക്കാട്ട്, ഡാവി സ്റ്റീഫൻ, സിജി കട്ടക്കയം, കെ പി ടോമി  തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിയും,  കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ  നന്ദിയും പറഞ്ഞു.

Back to Top