കോപ്പൽ ചന്ദ്രശേഖന്റെ കാർമ്മികത്വത്തിൽ സർവൈശ്വര്യ വിളക്ക് പൂജ നടന്നു

Share

പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരം ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18 ഞായറാഴ്ച കൊപ്പൽചന്ദ്രശേഖരൻ മാസ്റ്ററുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ നടന്നു.

ജലഗന്ധപുഷ്പധൂപദീപ നൈവേദ്യങ്ങൾ സമർപ്പിച്ചു നടത്തുന്ന ത്യാഗ പരിശീലനമാണ് ദേവപൂജ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആമുഖ പ്രഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പഞ്ചഭൂതാത്മകമായ പൂജാകർമ്മത്തിലൂടെ പ്രപഞ്ച ശക്തിയുമായി സാധകൻ താദാത്മ്യം പ്രാപിക്കുന്നു. അങ്ങനെ അതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാവുകയും ചെയ്യുന്നു വെന്ന് അദ്ദേഹം വ്യക്തമാക്കി.

സർവൈശ്വര്യ പൂജക്ക്‌ ശേഷം രത്നാകരൻ ഗുരുസ്വാമി പൂജകൾക്ക് നേതൃത്വം നൽകി തുടർന്ന് കിഴക്കേകര പൂച്ചക്കാട് മന്ദിര മാതൃസമിതി, ശ്രീ മുത്തപ്പൻ ചിറക്കാൽ മാതൃ സമിതി, നാട്ടാങ്കൽ കുളത്തിങ്കാൽ ടീം തുടങ്ങിയവർ നേതൃത്വം നൽകിയ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയവ നടന്നു. വിവിധ പരിപാടികളിൽ അയ്യപ്പ ഭജന മന്ദിര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി

Back to Top