ചെർക്കള എഞ്ചിനീയർസ് കൂട്ടായ്മ നടത്തിയ ലൈവ് സ്ക്രീനും പ്രവചന മത്സരവും ശ്രദ്ധേയമായി.  

Share

 

ചെർക്കള: ചെർക്കളയിലെ എഞ്ചിനീയർസ് കൂട്ടായ്മ(പ്രദീപ്‌, നൗഫൽ, സാദത്ത്, മെഹ്‌റൂഫ്) ഒരുക്കിയ ‘ദി ബിഗ് ഫിനാലിസ്റ്റ’ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മാച്ച് ലൈവ് സ്ക്രീനും പ്രവചന മത്സരവും കായിക ആസ്വാധകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

പ്രവചന മത്സരത്തിൽ വിജയിച്ച യഥാക്രമം നിസാം, മുഹമ്മദ്‌ അബൂബക്കർ വാസിം, ചാദൂ ചെർക്കള എന്നിവർക്ക് നായിമാർമൂല ചിക്കിങ് മാനേജർ ശ്രീമതി ശ്രുതി, ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ ജനാബ് നാസർ ചെർക്കളം എന്നിവർ സമ്മാനം വിതരണം ചെയ്തു.

ചിക്കിങ് നായിമാർമൂല, തവ റെസ്റ്റോറന്റ് ചെർക്കള, ബി എം ട്രേഡിങ് ചെർക്കള എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. നിരവധി കായിക സ്നേഹികൾ ലോകകപ്പിന്റെ കലാശക്കൊട്ടു കളി കാണാനും പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനും മുന്നോട്ട് വന്നത് ചെർക്കളയിൽ നവ്യാനുഭവമായി. രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഇത്ര വലിയ ഒരുക്കങ്ങൾ നടത്തിയതെന്ന് എഞ്ചിനീയർമായ പ്രദീപ്‌(എബിസിഡി ഡെവലപ്പേഴ്സ്), നൗഫൽ(പി.എം. ആർക്കിടെക്ചർസ്

), സാദത്ത്(വെൽ പ്ലാൻ ഡെവലപ്പേർസ്), മെഹ്‌റൂഫ്(പി.എം. ആർക്കിടെക്ചർസ്) എന്നിവർ അറിയിച്ചു.

Back to Top