കുണ്ടേന മധുരംങ്കെയിൽ രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരണ യോഗം നടന്നു

Share

മധുരംങ്കെ: യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രാജീവ്‌ ഗാന്ധി യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി കുണ്ടേന മധുരംങ്കെ യൂണിറ്റ് രൂപീകരണ യോഗം കുണ്ടേന രാജീവ്‌ ഭവനിൽ വെച്ച് നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അനിൽ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈയുടെ അധ്യക്ഷത യോഗത്തിൽ മനോജ്‌ ഉപ്പിലിക്കൈ, എം. വി കുഞ്ഞിക്കോമൻ, രാധാകൃഷ്ണൻ മണിയാണി, പ്രശാന്ത്കുമാർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ്‌ അവിനാഷ് സുകുമാരൻ, വൈസ് പ്രസിഡന്റുമാരായി റോഷിത്ത് കുണ്ടേന, സന്ധ്യ ശ്രീജിത്ത്‌, ഗോകുൽ എന്നിവരെയും
സെക്രട്ടറിമാരായി സിന്ധു, അനിൽകുമാർ
ജോയിന്റ് സെക്രട്ടറിമാരായി ബാബുരാജ്, അഭിജിത്ത്, യദു സുധൻ എന്നിവരെയും
ട്രഷററായി ഹരികൃഷ്ണൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Back to Top