ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ കൂട്ടായ്മയ്ക്കുള്ള അവാർഡ് പനത്തടി സി.ഡി.എസ് ഏറ്റുവാങ്ങി.

Share

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ കൂട്ടായ്മയ്ക്കുള്ള അവാർഡ് പനത്തടി സി.ഡി.എസ് ഏറ്റുവാങ്ങി.കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്ക് സാമ്പത്തിക സ്ഥിരത നേടിയെടുക്കാന്‍ സാധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡിന്റെ സഹകരണത്തോടെ അപ്മാസ് (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി)നല്‍കുന്ന എസ്എച്ച്ജി ഫെഡറേഷന്‍സ് അവാര്‍ഡാണ് പനത്തടി സിഡിഎസിനു ലഭിച്ചത്.
തെലുങ്കാനയിൽ നടന്ന പരിപാടിയിൽ തെലുങ്കാന പഞ്ചായത്ത്, ഗ്രാമവികസന വകുപ്പ്മന്ത്രി എരബല്ലി ദയാകർ റാവുവിൽ നിന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ , പനത്തടി സി ഡി എസ് ചെയർ പേഴ്സൺആർ.എസ്. രജിനിദേവി, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ,കുടുംബശ്രീ ജില്ലാ മിഷൻ അസി. കോർഡിനേറ്റർ സി. എച്ച്. ഇഖ്ബാൽ, എസ്. രവിത എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി.
320 ഓളം സ്വയം സഹായ സംഘങ്ങളോട് മത്സരിച്ചാണ് പനത്തടി സിഡിഎസ് ഈ നേട്ടം സ്വന്തമാക്കിയത്. കൃഷി, മൃഗസംരക്ഷണം, ലോണ്‍ തിരിച്ചടവ്, ചെറുകിട വ്യവസായം, അയല്‍ക്കൂട്ടം, ട്രൈബല്‍ ഇടപെടലുകള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്.നാല്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Back to Top