ചെർക്കള ടൗൺ വാർഡ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സമ്മേളനം ഡിസംബർ 29, 30 തീയ്യതികളിൽ

Share

ചെർക്കള: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന ശീർഷകത്തിൽ ഒരു മാസത്തോളം നടന്ന മെമ്പർഷിപ്പ് വിതരണത്തിന്റെ പശ്ചാത്തലത്തിൽ ചെർക്കള ടൗൺ വാർഡ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സമ്മേളനം 2022 ഡിസംബർ 29, 30 വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഹാളിൽ നടന്ന മെമ്പർഷിപ്പ് കമ്മിറ്റി, സ്കോഡ്, യൂത്ത് ലീഗ്, എം.എസ്.എഫ്., എസ്.ടി.യു, വനിത ലീഗ് സംയുക്ത യോഗം ആണ് ഇത് സംബന്ധിച്ച തീരുമാനവും പരിപാടിക്ക് അന്തിമ രൂപവും നൽകിയത്.

ഡിസംബർ 29 ന് വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വനിത സമ്മേളനവും ആദരിക്കലും, 30 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മണിക്ക് വിദ്യാർത്ഥി-യുവജന-തൊഴിലാളി-ഉലമാ-ഉമറാ സംഗമവും ആദരിക്കലും പ്രത്യേകം വേദിയിൽ നടക്കും. വൈകുന്നേരം 7 മണിക്ക് ചെർക്കള ടൗണിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ വാർഡ് സമ്മേളനം സമാപിക്കുമെന്ന് മെമ്പർഷിപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Back to Top