കനകപ്പള്ളിയിൽ മൂന്നഗ സംഘം ബേക്കറി കട തല്ലി തകർത്തു.. മൂന്ന് പേരും പോലീസ് കസ്റ്റഡിയിൽ.

Share

വെള്ളരിക്കുണ്ട്:പരപ്പകനകപ്പള്ളിയിൽ സംഘടിച്ചെത്തിയ സംഘം കട തല്ലി തകർത്തു.. കാറും തകർത്ത മൂന്നഗ സംഘം അഴിഞ്ഞടുമ്പോഴേക്കും പോലീസ് സ്ഥലത്ത്‌ എത്തി കസ്റ്റഡിയിൽ എടുത്തു..വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.. കനകപ്പള്ളിയിലെ മുളവനാൽ മനോജിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയയിലാണ് അതിക്രമം നടന്നത്..കനക പ്പള്ളിയിലെ മജു. കുഞ്ഞിക്കണ്ണൻ. രതീഷ് എന്നിവരാണ് സംഘടിച്ചെത്തി മനോജിന്റെ കടയിൽ അക്രമം നടത്തിയത്..ബേക്കറി കട തല്ലി തകർത്ത സംഘം കടക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മനോജിന്റെ കാറിന്റെ ചില്ലും അടിച്ചു തകർത്തു…അക്രമം നടക്കുമ്പോൾ മനോജിന്റെ ഭാര്യയും കടയിലെ സെയിൽസ് മാൻ കുട്ടപ്പായിയും മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്..സെയിൽസ് മാൻ കുട്ടപ്പായിയും മജുവും തമ്മിൽ വ്യാഴാഴ്ച ഉണ്ടായ തർക്കത്തിന്റെ ബാക്കി എന്നോണമാണ് വെള്ളിയാഴ്ച ത്തെ അക്രമം.വിവരം അറിഞ്ഞു സ്ഥലത്ത്‌ എത്തിയ വെള്ളരിക്കുണ്ട് പോലീസ് അക്രമം കാണിച്ച മൂന്ന് പേരെയും നിമിഷനേരം കൊണ്ട് കസ്റ്റഡിയിൽ എടുത്തു.. ഇവരെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കടഉടമയുടെ മൊഴികൂടി നോക്കി തുടർ നടപടികൾക്ക് വിധേരാക്കു മെന്ന് വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാർ പറഞ്ഞു…

Back to Top