ജോഡോ യാത്രാ 100-ാം ദിനത്തിൽ – യൂത്ത് കോൺഗ്രസ് പള്ളിക്കര 100 മൺചിരാത് തെളിയിച്ചു.  

Share

 

തച്ചങ്ങാട്: പുതിയൊരിന്ത്യയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ 100 ദിനം പിന്നിട്ടതിൽ ആഹ്ലാദം പങ്കിട്ട് യൂത്ത് കോൺഗ്രസ് പളളിക്കര മണ്ഡലം കമ്മിറ്റി തച്ചങ്ങാട് 100 മൺചിരാതിൽ സ്നേഹദീപം തെളിയിച്ചു.

കെ.പി.സി സി മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, വി.വി.കൃഷ്ണൻ, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിലേഷ് തച്ചങ്ങാട്, ജ്യോതിഷ് തച്ചങ്ങാട്, സജീഷ് തച്ചങ്ങാട്, സുർജിത് തച്ചങ്ങാട്,എം.നാരായണൻ, ചോയി ആചാരി, കരുണാകരൻ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Back to Top