ലഹരിക്കെതിരെ ഫുട്ബോൾ ലഹരിയുമായി നീലേശ്വരം പോലീസും നഗരസഭയും

Share

നീലേശ്വരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി (യോദ്ധാവ് ) ഓപ്പറേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായി ലഹരിക്കെതിരെ ഫുട്ബോൾ ലഹരിയുമായി നീലേശ്വരം പോലീസും നീലേശ്വരം നഗരസഭയും. നീലേശ്വരം കോട്ടപ്പുറം റിയോ അറീന ടർഫ് ഗ്രൗണ്ടിൽ നീലേശ്വരം പോലീസും നീലേശ്വരം നഗരസഭയും തമ്മിൽ നടന്ന ഫുട്ബോൾ മത്സരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ടി വി.ശാന്ത ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണവും ലഹരി വിരുദ്ധ സന്ദേശവും നൽകി. നഗരസഭ വൈസ് ചെയർമാൻ കെ.പി.മുഹമ്മദ്‌ റാഫി, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗൗരി, മുനിസിപ്പാലിറ്റി കൗൺസിലർമാരായ ശംശുദ്ദീൻ അരിഞ്ചിറ, ഇ അശ്വതി, നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ, സബ് ഇൻസ്പെക്ടർ കെ.രാമചന്ദ്രൻ, എ.എസ്.ഐമാരായ എം.മഹേന്ദ്രൻ, കെ.വി.പ്രദീപ്, കേരള പോലീസ് അസോസിയേഷൻ ജോ: സെക്രട്ടറി ടി.വി.പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ എന്നിവർ ആശംസ പ്രസംഗം നടത്തി. നീലേശ്വരം സബ് ഇൻസ്പെക്ടർ എം.വി.ശരണ്യ സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആവേശകമായ മത്സരത്തിൽ നീലേശ്വരം പോലീസ് നഗരസഭയെ പരാജയപ്പെടുത്തി. നൂറുകണക്കിന് ആളുകൾ മത്സരം വീക്ഷിക്കാനെത്തി.

Back to Top