തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; സുഹൃത്ത് അറസ്റ്റില്‍

Share

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ രാകേഷിനെ പൊലീസ് പിടികൂടി.പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിന്ധുവിന്റെ കഴുത്തിന് മുന്നു വെട്ടുകളേറ്റുവെന്നാണ് വിവരം.
സിന്ധുവും രാകേഷും തമ്മിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പരിചയമുള്ള ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്നും അകന്നു മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Back to Top