ഇപോസ് സെർവർ തകരാർ ഉടൻ പരിഹരിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി)

Share

ഇപോസ് സെർവർ തകരാർ ഉടൻ പരിഹരിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇ പോസ് സെർവർ തകരാറുമൂലം മണിക്കൂറുകൾ കാത്ത് നിന്ന് റേഷൻ വാങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് ജനങ്ങൾ. മാത്രവുമല്ല സെർവർ തകരാറുമൂലം റേഷൻ കടയിലെ സമയം വെട്ടിക്കുറച്ചത് ആളുകൾ ഒന്നിച്ച് റേഷൻ വിഹിതം വാങ്ങാൻ വരുന്ന സ്ഥിതി ഉണ്ടാക്കുകയും ചെയ്യുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് സെർവർ തകരാർ പരിഹരിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്നും റേഷൻ കടയുടെ പ്രവർത്തന സമയം പഴയതുപോലെ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡൻ്റ് പി ടി. നന്ദകുമാർ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി.KTUC ( B) ജില്ല പ്രസിഡൻ്റ് രാജീവൻ പുതുക്കുളം യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി സിദ്ദിഖ് കൊടിയമ്മ, ദീപക് ജി.ഷാജി.എം, പ്രസാദ് മുങ്ങത്ത്, ടി.കെ ജയൻ തുടങ്ങിയവർ സംസാരിച്ചു

Back to Top