മർക്കസ് പ്രഭ 22 പരിപാടിയുടെ ഭാഗമായുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ചു.

സമസ്ത മർകസുദ്ധ അ വ ത്തിൽ ഇസ്ലാമിയ്യ: തർഖിയ്യത്തുൽ ഹുഫ്ഫാള് & തഹ്ഫീളുൽ ഖുർആൻ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസമ്പർ 16, 17,18,19 തിയ്യതികളിൽ ‘നടക്കുന്ന മർക്കസ് പ്രഭ 22 പരിപാടിയുടെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് നീലേശ്വരത്ത് മർക്കസ് വൈസ് പ്രസിഡണ്ടും, ഫൈനാൻസ് കമ്മിറ്റി ചെയർമാനുമായ കെ.ബി. കുട്ടി ഹാജി ജാഥാ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് ഷഫീക്ക് തങ്ങൾ ദാരിമി ക്ക് പതാക കൈമാറി.ചടങ്ങിൻ്റെ ഉദ്ഘാടനം നാസർ ഫൈസി ചെറുവത്തൂർ നിർവ്വഹിച്ചു.മൈത്രി മഹ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സുബൈർ ഹാജി നീലേശ്വരം, ഉബൈദ് പി വി ,ഇസ്മായിൽ മൗലവി, അബ്ദുസമദ് നിടുങ്കണ്ട, എൻ.പി.അബ്ദുൾ റഹ്മാൻ മാസ്റ്റർ,എം.കെ.റഷീദ് ഹാജി ആറങ്ങാടി, മുഹമ്മദ് മാവിലാടം,ഇബ്രാഹിം നീലേശ്വരം, ഹംസ ഹാജി നീലേശ്വരം, ശാഫി സിയാറത്തിങ്കര, ഇബ്രാഹിം സഈദി, അബ്ദുൾ ഗഫൂർ ഹാജി, ജൗഹർ ഞാണിക്കടവ് എന്നിവർ പ്രസംഗിച്ചു.