കോമൺ സർവ്വീസ് സെന്ററുകൾക്ക് എതിരായ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം; സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി

Share

കോമൺ സർവ്വീസ് സെന്ററുകൾക്ക് എതിരായ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം;
സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി

കാഞ്ഞങ്ങാട് : സി എസ് സി എന്ന പേരിൽ അറിയപ്പെടുന്ന കോമൺ സർവ്വീസ് സെന്ററുകൾക്ക് എതിരായ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കമെന്ന്
കാസർഗോഡ് സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു.

ഭാരതീയ വിവര സാങ്കേതിക വകുപ്പിൻ്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഡിജിറ്റൽ സേവാ കോമൺ സർവീസ് സെൻ്ററുകൾ പ്രവർത്തിക്കുന്നത് . ഓൺലൈൻ സേവനങ്ങൾ വളരെ സുതാര്യമായും ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിലും സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് പ്രകാരവുമാണ് നൽകുന്നത്. ഇത്തരം സേവനങ്ങൾ വ്യാജമാണെന്ന് വരുത്തി തീർക്കുവാൻ ചില തൽപര കക്ഷികൾ നിരന്തരമായി പരിശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി വരുന്ന പ്രസ്താവനകളെ യോഗം അപലപിച്ചു.

ഭാരതീയ വിവര സാങ്കേതിക വകുപ്പിൻ്റെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയിലുടനീളം ഏകീകൃത ബോർഡുകളും സ്ഥാപിച്ച് ഗവൺമെൻ്റിൻ്റെ വിവിധ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ വിവിധ തലങ്ങളിലെ പരീക്ഷകൾക്കും, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കും അനുസരിച്ച് മാത്രമാണ് വില്ലേജ് തല സംരംഭകരെ സി എസ് സി തിരഞ്ഞെടുക്കുന്നത്. ഇവർ നിശ്ചിത കാലയളവിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സി എസ് സി കൾ മുഖ്യ പങ്ക് വഹിക്കുന്നു. അതിന്റെ ഭാഗമായി ടെലി ലോ എന്ന പേരിൽ സൗജന്യ നിയമ സഹായം എത്തിക്കുന്നതിലും , ഒരു കുടുംബത്തിലെ ഒരാൾക്ക് പി എം ജി ദിശ എന്ന പേരിൽ ഡിജിൽ സാക്ഷരത സൗജന്യമായി നൽകുന്നതടക്കം , പി എം കിസാൻ , പി എം കിസാൻ വിള ഇൻഷുറൻസ്, അസംഘടിത തൊഴിലാളി രജിസ്ട്രേഷനായ ഇശ്രം, ജീവൻ പ്രമാൺ, പാസ്പോർട്ട്, പാൻകാർഡ്, ആധാർ, ബാങ്കിങ്ങ്, പോസ്റ്റൽ സർവീസ്, പരിവാഹൻ സേവ, ഐ ടി ആർ, ജി എസ് റ്റി, ഇൻഷുറൻസ്, റെയിൽവേ, ഫ്ലൈറ്റ്, എമിഗ്രേഷൻ തുടങ്ങിയ വയുടെ അഗീകൃത കേന്ദ്രം കൂടിയായ കോമൺ സർവ്വീസ് സെന്ററുകൾ കൂടുതൽ ജനകീയമാകുന്നതാണ്

കേരളത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് അക്ഷയ കേന്ദ്രങ്ങൾ ആണെന്നിരിക്കെ; അവയുടെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി അക്ഷയയ്ക്കും സി എസ് സി ഐഡി ലഭ്യമാക്കിയാണ് പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ വസ്തുതകൾ മറിച്ചു വെച്ച് ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ച് കോമൺ സർവ്വീസ് സെൻ്ററുകളെ വികലമായി ചിത്രീകരിച്ച്, അവയെ മറ്റു വ്യാജ കേന്ദ്രങ്ങളുമായി ചേർത്ത് നടത്തുന്ന വ്യാജ പ്രചരണം ഉടൻ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ഷൗക്കത്തലി ലൈഫ് ലൈൻ പ്രസിഡന്റ് ,സെക്രട്ടറി ദാമോദർ ചെറുവത്തൂർ, ട്രെഷറർ വിജയരാജ് ചെറുവത്തൂർ, ഡയറക്ടർമാരായ ഡോൺ ജോസഫ് പാണത്തൂർ , സന്തോഷ് മീപ്പുഗുരി, പ്രശോഭ് ബോവിക്കാനം തുടങ്ങിയവർ സംബന്ധിച്ചു.

Back to Top