കുടുംബശ്രീ ജില്ലാ മിഷൻ ഇൻസ്പയർ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി.

Share

 

കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷനും സ്നേഹിത ജെൻഡർ ഹെൽപ് ഡസ്കും ചേർന്ന് കമ്മ്യൂണിറ്റി കൗൺസിലർമാർക്കായി ദ്വിദിന കപ്പാസിറ്റി ബിൽഡിംഗ് പരിശീലന ക്യാമ്പ് നടന്നു. സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള ആളുകളുമായി ഇടപെടുന്ന കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാനസിക ശാരീരിക ഉന്നമനവും ലക്ഷ്യമിട്ടാണ് ക്യാമ്പ് നടന്നത്. പടന്നക്കാട് ശാന്തിഗ്രാം ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 41 കമ്മ്യൂണിറ്റി കൗൺസിലർമാർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സി പ്രകാശൻ പാലായി അദ്ധ്യക്ഷനായി. സ്നേഹിത കൗൺസിലർ ഇ.ശോഭന, ജില്ലാ പ്രോഗ്രാം മാനേജർ എം.രേഷ്മ, പ്രോഗ്രാം കോർഡിനേറ്റർ യദു രാജ് കമ്മ്യൂണിറ്റി കൗൺസിലർ ജിനി ജോസഫ്, ഓഫീസ് അസിസ്റ്റൻ്റ് പി.രാജു എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംഘടനാ സംവിധാനം, നേതൃത്വപാടവം, സ്ത്രീയും സമൂഹവും, മാനസികാരോഗ്യം, കുടുംബശ്രീ പദ്ധതികൾ, സാമൂഹ്യ പ്രവർത്തനം കുടുംബശ്രീയിലൂടെ എന്നീ വിഷയങ്ങളിൽ പ്രകാശൻ പാലായി, സി.എച്ച് ഇക്ബാൽ, സുഭാഷ് വനശ്രീ, നിർമ്മൽകുമാർ കാടകം, ഡോ.ഇഫ്തിക്കർ അഹമ്മദ്, കെ.അനിത, യദു രാജ്, എം.രേഷ്മ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Back to Top