ഓൾ കേരളടൈലേഴ്സ് അസോസിയേഷൻ സ്ഥാപക ദിനവുംലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

Share

ഓൾ കേരളടൈലേഴ്സ് അസോസിയേഷൻ
സ്ഥാപക ദിനവുംലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
കാഞ്ഞങ്ങാട്:-ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻജില്ലാ കമ്മിറ്റി42 സ്ഥാപക ദിനവും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.വർദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിന് മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നുംവിലക്കയറ്റം തടയുന്നതിനുംറെയിൽവേ യാത്രയ്ക്ക്മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവ് വെട്ടിക്കുറച്ച നടപടിപുനസ്ഥാപിക്കണമെന്നുംകാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് തുടങ്ങണം എന്നുഎന്നും ദിനാചരണ യോഗം ആവശ്യപ്പെട്ടു.
കുന്നുമ്മൽഎൻഎസ്എസ് ഹാളിൽനൂറുകണക്കിനാളുകൾ പങ്കെടുത്ത യോഗംജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.ട്രഷറർ കെ രാധാകൃഷ്ണൻ,കെ വി കുഞ്ഞമ്പു,എം റെജികുമാർ, എം. ബിന്ദു,ടിടി ഗീതഎന്നിവർ സംസാരിച്ചു.ജോ: സെക്രട്ടറിശശിധരൻസ്വാഗതവും,വൈസ് പ്രസിഡണ്ട്കെ ലത,നന്ദിയും പറഞ്ഞു.

Back to Top